Phone: 04862-226990   Email: dietidukki@gmail.com

D.El.Ed Course

D. El. Ed is a Diploma course in Elementary Education. It is a 2 year full time diploma course to train teachers for the primary level and can be done with classroom training . It is a 4 semester course to prepare students to work in primary/ upper primary schools in different states of the country.

HOW TO APPLY QUERIES

D.El.Ed കോഴ്സിന്
എങ്ങനെ അപേക്ഷിക്കാം ? 


1. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി ചുരുങ്ങിയത് 50 % മാർക്കോടെ പാസ്സായവർക്കാണ് 
അപേക്ഷിക്കാൻ യോഗ്യതയുള്ളത്
  
2. അപേക്ഷകർ പതിനേഴിനും മുപ്പത്തിമൂന്നിനും ഇടയിൽ വയസ്സ് പ്രായമുള്ളവരായിരിക്കണം

 3. യോഗ്യതാ പരീക്ഷ പാസ്സാകാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല

 4. മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കുന്നതാണ്.  പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല
 
5. ഒരപേക്ഷകൻ ഒരു റവന്യു ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ 

 6. അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് അപേക്ഷയിലെ നിശ്ചിത സ്ഥലത്തു പതിക്കണം

 7. പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സ്കാന്‍ ചെയ്ത് ഇ-മെയില്‍ മുഖേനയോ 2020 സെപ്തംബര്‍ 18ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. ഇ-മെയില്‍ മുഖാന്തരം അപേക്ഷിക്കുന്നവര്‍ പ്രവേശനസമയത്ത് ഒറിജിനല്‍ അപേക്ഷ ഹാജരാക്കേണ്ടതാണ്.

8. അപേക്ഷ പൂരിപ്പിക്കുന്നതിനു മുൻപ് വിജ്ഞാപനം പൂർണമായും വായിക്കേണ്ടതാണ്

 9. അപേക്ഷാഫോറവും വിജ്ഞാപനവും ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം

NOTIFICATION APPLICATION FORM

Admission Helpdesk Idukki DIET : 04862 226990, 9447509401